08:25pm 07 November 2026
NEWS
ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം
07/11/2026  08:15 PM IST
nila
ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

വെണ്മണി ഗ്രാമപഞ്ചായത്തിലെ വെണ്മണി പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ട്  കർഷകർ വളപ്രയോഗം നടത്തി. .19:19:19,നുട്രിഫാക്‌ട് എന്നിവ ആണ് വള പ്രയോഗത്തിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ 21 ദിവസത്തെ വള പ്രയോഗം ആണ് ഇപ്പോൾ നടത്തുന്നത് ,ഇനി അൻപതാം ദിവസം മങ്കൊമ്പ്  റിസെർച്ഛ് സ്റ്റേഷനിൽ നിന്ന് ഉദ്പ്പാദിപ്പിക്കുന്ന സംപൂർണ്ണ ഡ്രോൺ ഉപയോഗിച്ച നടത്തും. ചെങ്ങന്നൂർ ബ്ലോക്കിൽ ആദ്യമായിട്ടാണ് ഒരു പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വള പ്രയോഗം നടത്തുന്നത് . .വള  പ്രയോഗത്തിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 
ജെബിൻ പി വർഗ്ഗിസ്  നിർവ്വഹിച്ചു . വള പ്രയോഗത്തെ പറ്റി അഭിലാഷ് കരിമുളയ്ക്കൽ ക്ലാസുകൾ എടുത്തു .ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്‌മി കുമാരി,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ദിലീപ് ഗാർഡൻസ് ,കലാനാരായണൻ ,കൃഷി ഓഫീസർ സന്ദിപ് കുമാർ കെ എസ് ,അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽ കുമാർ വി വി ,കൃഷി അസിസ്റ്റന്റ് പ്രീതി ഗോപിനാഥ് , ജയചന്ദ്രൻ എസ്സ് പാടശേഖര സമതി പ്രസിഡന്റ്  തങ്കച്ചൻ, സെക്രട്ടറി രാജേന്ദ്ര കുമാർ ,ഭാരവാഹികൾ ആയ സുനിൽ കുമാർ,മാത്യു കെ ചാക്കോ,ട്രോണിന്റെ പ്രവർത്തനം കാണുന്നതിന് വേണ്ടി നിരവധി കർഷകരും   പങ്കെടുത്തു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img