
ഒരേ സമയം രണ്ട് തടവുകാരുമായി ലൈംഗികബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥ പിടിയിലായി. ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സ്വദേശിനി ഇസബെൽ ഡേൽ എന്ന ഇരുപത്തിമൂന്നുകാരിയാണ് കുടുങ്ങിയത്. അതീവ സുരക്ഷാ ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതോടെയാണ് യുവതി പിടിയിലായതും ഇവരുടെ ഇരട്ടപ്രണയം പുറത്തറിഞ്ഞതും.
ഷാഹിദ് ഷെരീഫ് (33), കോണർ മണി (28) എന്നീ തടവുപുള്ളികളുമായാണ് യുവതി ജയിലിനുള്ളിൽവെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഇതിനിടെ ഷാഹിദ് ഷെരീഫിന് വേണ്ടിയാണ് ഇസബെൽ ഡേൽ ജയിലിനുള്ളിലേക്ക് ലഹരിമരുന്ന് കടത്തിയത്. ലഹരിവസ്തുക്കൾ ഷെരീഫിന് വേണ്ടി ജയിലിലെത്തിക്കാൻ ഡേലിനെ സഹായിച്ചതിന് ലിലിയ സാലിസ് എന്ന സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്. ഷെരീഫിനെതിരെ ജയിലിലേക്ക് ലഹരി കടത്താൻ ഗൂഢാലോചന നടത്തിയതിനും മൊബൈൽ ഫോൺ കൈവശം വെച്ചതിനും കേസുണ്ട്. എന്നാൽ ഡേലുമായി ലൈംഗിക ബന്ധം പുലർത്തിയതിന് ഷെരീഫിനെതിരെ കേസെടുത്തിട്ടില്ല. കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്.
Photo Courtesy - meta ai











