09:29am 11 November 2026
NEWS
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയുമായി ഡിവൈ എസ് പിക്കെതിരെ വനിതാ എ എസ് ഐ
18/09/2025  11:25 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയുമായി ഡിവൈ എസ് പിക്കെതിരെ വനിതാ എ എസ് ഐ

 

കൊച്ചി: ഡി വൈ എസ്പിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി വനിതാ എ എസ് ഐ പരാതി നല്‍കി. മലപ്പുറം ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ എസ് പിയായിരുന്ന വി ജയചന്ദ്രനെതിരെയാണ് വനിതാ എ എസ് ഐ മലപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. 

നിലമ്പൂർ പോലീസ് സ്റ്റേഷനിൽ വന്ന ഒരു പരാതിയിലെ എതിർകക്ഷിയെ സ്റ്റേഷനിൽ വെച്ച് കയ്യേറ്റം ചെയ്യാൻ  നിലമ്പൂരിലെ ഒരു ജനപ്രതിനിധി ശ്രമിച്ചതിൽ  എ എസ് ഐയും ജനപ്രതിനിധിയും തമ്മില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ വാക്കു തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവത്തിലേക്ക് നയിച്ചത്. നാലു മാസം മുമ്പായിരുന്നു സംഭവം. 

എ എസ് ഐക്കെതിരെ ജനപ്രതിനിധി മലപ്പുറം എസ് പിക്ക് പരാതി നല്‍കിയോടെ ഇക്കാര്യം അന്വേഷിക്കാന്‍ ഡിസിആര്‍ബി ഡിവൈ എസ് പി വനിതാ എ എസ് ഐയെ വിളിപ്പിക്കുകയായിരുന്നു. മൊഴി നല്‍കാന്‍ ഡിവൈ എസ് പിക്കു മുമ്പിലെത്തിയ വനിതാ എ എസ് ഐയെ ശരീരികമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നുവത്രെ. ഇതോടെയാണ് വനിതാ എ എസ് ഐ പരാതിയുമായി രംഗത്തെത്തിയത്. 

സംഭവത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഇതുവരെ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. എ എസ് ഐയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നാണ്  മലപ്പുറം പോലീസ് സ്റ്റേഷൻ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ മലപ്പുറത്തു  നിന്നും കൊല്ലം നാർക്കോട്ടിക് സെല്ലിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോയിട്ടുള്ളതാണ് ഒരു 
 സ്ത്രീയുടെ  അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img