NEWS
തടവുകാരനുമായി അവിഹിതബന്ധം പുലർത്തിയ ജയിൽ ജീവനക്കാരിക്ക് പണിതെറിച്ചു
21/03/2025 10:01 AM IST
nila

തടവുകാരനുമായി അവിഹിതബന്ധം പുലർത്തിയ ജയിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബ്രിട്ടനിലെ ഫെൽതാം ജയിൽ ജീവനക്കാരിയായ കാറ്റെറിന ടാറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇരുപത്തിമൂന്നുകാരിയായ കാറ്റെറിന ഫെൽതാം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ ബന്ധം പുലർത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
15 മുതൽ 18 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. എന്നാൽ കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ യുവതിയാണ് കാറ്റെറിന ടാറ്റസ്. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് നിലപാടാണ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് ജയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











