12:14pm 30 April 2026
NEWS
ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ.
09/06/2025  10:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ.
HIGHLIGHTS

1. പ്രസിഡണ്ട് വയലാർ മാധവൻകുട്ടി

2. ജനറൽ സെക്രട്ടറി ശ്രീജിത്ത് പലേരി

3. ട്രഷറർ പ്രവീൺ പേയാട്

ലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്‌കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്‌ച തിരുവനന്തപുരം പാപ്പനംകോട് "ശ്രീരാഗം" കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.

യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം, സാബു മുരളീധരൻ, ജയചന്ദ്രൻ തിരുമേനി എന്നിവരാണ്  മറ്റ് ഭാരവാഹികൾ.

പൊതുയോഗം AIFEC, ഫെഫ്‌ക ജനറൽ സെക്രട്ടറി ബി  ഉണ്ണികൃഷ്ണ‌ൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ മധുപാൽ, സംവിധായകൻ ജി എസ് വിജയൻ,സതീഷ് ആർ എച്ച്,ഷിബു ജി സുശീലൻ,ബാദുഷ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബി.രാകേഷ്, സന്ധ്യാ രാജേന്ദ്രൻ, നടന്മാരായ ഇന്ദ്രൻസ്, സുധീർ കരമന തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച നേട്ടങ്ങൾ കൊയ്‌ത മുതിർന്ന അംഗങ്ങളെയും സംസ്ഥാന പുരസ്ക്കാര ജേതാക്കളെയും, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാൻ കാശിനാഥിനെയും നിർമ്മാതാവ് പ്രവീൺ ചന്ദ്രനെയും ആദരിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും പഠനോപകരണങ്ങളും വിതരണം ചെയ്‌തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img