
ദോഹ:ഖത്തറിൽ സേവനങ്ങൾക്കുള്ള ഫീസ് നിർണ്ണയിക്കുന്നതിനുള്ള നീതിന്യായ മന്ത്രിയുടെ കരട് തീരുമാനം അംഗീകരിച്ചു.ഡോക്യുമെന്റേഷൻ ഫീസിൽ നിന്ന് ഒഴിവാക്കുന്നതുൾപ്പെടെ ബിസിനസിനെ പ്രോത്സാഹിപ്പിക്കുന്ന കരട് തീരുമാനംപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിഅധ്യക്ഷത വഹിച്ച പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽമുഹന്നദിഅവതരിപ്പിച്ചത്.ഇതനുസരിച്ച് ഖത്തറിൽ ബിസിനസ്സ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് നീതിന്യായ മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ പട്ടികയുടെ അപ്‌ഡേറ്റ്ചെയ്യും. ചിലമേഖലകളിൽ ഫീസ് കുറയ്ക്കുകയുംമറ്റു ചില മേഖലകളെ ഫീസ് ഘടനയിൽ ലയിപ്പിക്കുകയും ചെയ്യും. വികലാംഗർക്കും അറുപത് വയസ്സിന് മുകളിലുള്ളവർക്കും ഫീസിൽ ഇളവ്കൾ നൽകും.പൊതുമരാമത്ത് അതോറിറ്റി നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച മുനിസിപ്പാലിറ്റി മന്ത്രിയുടെ കരട് പ്രമേയവും കൗൺസിൽ അംഗീകരിച്ചു.











