12:16pm 17 April 2026
NEWS
സി.എസ്.കെ താരങ്ങളുമായി ഫെഡെക്‌സ് ദ മൂവ് ഇന്ത്യ നീഡ്സ് ക്യാമ്പെയ്ൻ അവതരിപ്പിച്ച് ഫെഡെക്‌സ്
12/04/2026  09:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.എസ്.കെ താരങ്ങളുമായി ഫെഡെക്‌സ്  ദ മൂവ് ഇന്ത്യ നീഡ്സ് ക്യാമ്പെയ്ൻ അവതരിപ്പിച്ച് ഫെഡെക്‌സ്

മുംബൈ : ലോകത്തിലെ മുൻനിര എക്സ്പ്രസ് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായ ഫെഡെക്‌സ്, ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) ടീമുമായി ചേർന്ന് ‘ഫെഡെക്‌സ് – ദ മൂവ് ഇന്ത്യ നീഡ്സ്’ എന്ന പുതിയ ഡിജിറ്റൽ ക്യാമ്പെയ്ൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മഹേന്ദ്ര സിംഗ് ധോണി, രുതുരാജ് ഗായ്കവാദ്, ഉർവിൽ പട്ടേൽ എന്നിവരാണ് ക്യാമ്പെയ്‌നിലെ മുഖ്യ താരങ്ങൾ. ഫെഡെക്‌സും സി.എസ്.കെയും തമ്മിലുള്ള സഹകരണത്തിന്റെ രണ്ടാം വർഷമാണ് ഇത്.

ക്രിക്കറ്റിന്റെ ആവേശവും ബിസിനസിന്റെ ആവശ്യങ്ങളും ഒരുമിപ്പിക്കുന്ന രീതിയിലാണ് ക്യാമ്പെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ വേഗതയേറിയതും വിശ്വസനീയവുമായ ലോജിസ്റ്റിക് സേവനങ്ങളാണ് ഫെഡെക്‌സ് നൽകുന്നതെന്ന് ഇതിലൂടെ അവതരിപ്പിക്കുന്നു. ഓട്ടോമൊബൈൽ, ഹെൽത്ത്‌കെയർ, പ്രീമിയം ഇ-കൊമേഴ്സ് മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിലെ ബിസിനസുകൾക്ക് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതാണ് ഫെഡെക്‌സിന്റെ സേവനങ്ങൾ.

“സങ്കീർണ്ണമായ ലോജിസ്റ്റിക് ആവശ്യങ്ങൾ ലളിതമാക്കുകയാണ് ഫെഡെക്‌സിന്റെ ലക്ഷ്യം. സി.എസ്.കെയുമായുള്ള സഹകരണം വിവിധ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര സേവനങ്ങളെ അവതരിപ്പിക്കാൻ സഹായിക്കുന്നു,” എന്ന് ഫെഡെക്‌സ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റായ നിതിൻ നവനീത് താതിവാല വ്യക്തമാക്കി. വേഗതയേറിയതും കാര്യക്ഷമവുമായ സേവനങ്ങളിലൂടെ ബിസിനസുകൾ കൂടുതൽ മത്സരക്ഷമമാകാൻ ഫെഡെക്‌സ് പിന്തുണ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img