NEWS
ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൻസ് അസോസിയേഷൻ കേരള യുടെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം തുടങ്ങി
12/09/2025 06:46 PM IST
nila

ചെങ്ങന്നൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൻസ് അസോസിയേഷൻ കേരള (ഫോസ്കാക്ക് ) യുടെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം തുടങ്ങി.
ചെങ്ങന്നൂർ നഗരസഭയിൽ
പുത്തൻകാവിൽ വാങ്ങിയ ഭൂമിയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ റിട്ട ഐപിഎസ് ശിലാസ്ഥാപനം നടത്തി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കൗൺസിലർ ഓമന വർഗീസ്, സംഘടനയുടെ വർക്കിംഗ് പ്രസിഡൻറ് അരവിന്ദാക്ഷൻ നായർ , സെക്രട്ടറി ജനറൽ ലതാംഗൻ, ട്രഷറാർ വാസുദേവമേനോൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഈപ്പൻ ചെറിയാൻ, കൺവീനർ സ്റ്റീഫൻ ജോർജ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മാത്യു കല്ലുങ്കത്തറ, കൺവീനർ പ്രൊഫ. ബാലകൃഷ്ണകുറുപ്പ്, ആർക്കിടെക്ട് ബിജു എന്നിവർ പങ്കെടുത്തു
ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











