NEWS
ഫെബ്രുവരി 26 ഖത്തർ പരിസ്ഥിതി ദിനം: പുതിയ ലോഗോയും സന്ദേശവുമായി മന്ത്രാലയം
10/02/2026 12:43 PM IST
nila

ദോഹ: 2026-ലെ ഖത്തർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ലോഗോ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പുറത്തിറക്കി. "നമ്മുടെ പെരുമാറ്റം... നമ്മുടെ പരിസ്ഥിതിയിൽ പ്രതിഫലിക്കുന്നു" (Our Behavior... Is Reflected in Our Environment) എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും വ്യക്തികളുടെ ഉത്തരവാദിത്തപരമായ ഇടപെടലുകൾ പരിസ്ഥിതി സംരക്ഷണത്തിൽ എത്രത്തോളം പ്രധാനമാണെന്നും ലോഗോ അടിവരയിടുന്നു.
എല്ലാ വർഷവും ഫെബ്രുവരി 26-നാണ് ഖത്തർ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതിയെ വെറുമൊരു വിഭവമായി കാണാതെ, വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട മൂല്യമായി കാണാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ സന്ദേശം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











