കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആര്‍എ)യെ ന്യായീകരിക്കാനുള്ള ബിജെപി ദേശീയ സമിതി അംഗം വിഷ്ണുവര്ധന് റെഡ്ഡിയുടെ ശ്രമം അപലപനീയമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ ജയ്സണ്‍ ജോസഫ്. ന്യൂനപക്ഷ വിഭാഗത്തിന് വിദേശ ഫണ്ട് എന്തിനെന്ന ചോദ്യത്തിന് പിന്നില്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ബിജെപി നയമാണെന്ന് അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകാര്‍ മാത്രമാണ് ദേദഗതിയെ ഭയക്കുന്നതെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം ന്യൂനപക്ഷ സമൂഹത്തെ അവഹേളിക്കുന്നതാണെന്ന് ജയ്സണ്‍ ജോസഫ് പറഞ്ഞു.
എഫ്സിആര്‍എ നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. വര്‍ഗീയതയുടെ ദ്രംഷ്ടങ്ങള്‍ മറച്ചുവച്ച് സൗഹൃദം നടിക്കുന്ന ബിജെപിയുടെ യഥാര്‍ത്ഥ രൂപമാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് പങ്കുവഹിച്ച നിരവധിയായ ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ജയ്സണ്‍ ജോസഫ് പറഞ്ഞു.








