10:51pm 12 November 2026
NEWS
എഫ്‌സിആര്‍എ ന്യായീകരണം ബിജെപിയുടെ വര്‍ഗീയ അജണ്ട ജയ്‌സണ്‍ ജോസഫ്
02/04/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എഫ്‌സിആര്‍എ ന്യായീകരണം ബിജെപിയുടെ വര്‍ഗീയ അജണ്ട ജയ്‌സണ്‍ ജോസഫ്

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്‌സിആര്‍എ)യെ ന്യായീകരിക്കാനുള്ള ബിജെപി ദേശീയ സമിതി അംഗം വിഷ്ണുവര്‍ധന്‍ റെഡ്ഡിയുടെ ശ്രമം അപലപനീയമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ ജയ്‌സണ്‍ ജോസഫ്. ന്യൂനപക്ഷ വിഭാഗത്തിന് വിദേശ ഫണ്ട് എന്തിനെന്ന ചോദ്യത്തിന് പിന്നില്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ബിജെപി നയമാണെന്ന് അദ്ദേഹം പറഞ്ഞു. 

തട്ടിപ്പുകാര്‍ മാത്രമാണ് ദേദഗതിയെ ഭയക്കുന്നതെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം ന്യൂനപക്ഷ സമൂഹത്തെ അവഹേളിക്കുന്നതാണെന്ന് ജയ്‌സണ്‍ ജോസഫ് പറഞ്ഞു. 

എഫ്‌സിആര്‍എ നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. വര്‍ഗീയതയുടെ ദ്രംഷ്ടങ്ങള്‍ മറച്ചുവച്ച് സൗഹൃദം നടിക്കുന്ന ബിജെപിയുടെ യഥാര്‍ത്ഥ രൂപമാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് പങ്കുവഹിച്ച നിരവധിയായ ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img