12:12am 05 November 2026
NEWS
എഫ്.സി.ആർ.എ. നിയമഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി കേട്ടത് 92 സാക്ഷികളുടെ വാദങ്ങൾ
04/11/2026  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എഫ്.സി.ആർ.എ. നിയമഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി കേട്ടത് 92 സാക്ഷികളുടെ വാദങ്ങൾ
HIGHLIGHTS

എഫ്.സി.ആർ.എ. ബില്ലുമായി ബന്ധപ്പെട്ട് പരാതികൾസമർപ്പിച്ചവരുടെ വാദങ്ങളും നിർദേശങ്ങളും കേൾക്കുന്നതിനായി ചേർന്ന യോഗത്തിൽ ജോയിന്റ്പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഡോ. സഞ്ജയ് ജയ്സ്വാൾ സംസാരിക്കുന്നു.

എഫ്.സി.ആർ.എ. ബില്ലുമായി ബന്ധപ്പെട്ട് പരാതികളും നിർദേശങ്ങളും സമർപ്പിച്ചവരുടെ വാദങ്ങൾ കേൾക്കുന്നതിനായി ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ  നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. കമ്മിറ്റി ചെയർമാൻ ഡോ. സഞ്ജയ് ജയ്‌സ്വാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സമുദായങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഷില്ലോങ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങൾ സന്ദർശിച്ച സമിതി ആകെ 92 പേരിൽ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ഇതിൽ കൊച്ചിയിൽ 43 പേരുടെയും, ചെന്നൈയിൽ 26 പേരുടെയും, ഷില്ലോങ്ങിൽ 23 പേരുടെയും നിർദേശങ്ങളും വാദങ്ങളുമാണ് കമ്മിറ്റി കേട്ടത്. കൂടാതെ രണ്ട് പാർലമെന്റ് അംഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി സമാഹരിച്ചിട്ടുണ്ട്.

തുടർന്ന് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയുമായി വിശദമായ ചർച്ചകൾ നടത്തുമെന്ന് ജെ.പി.സി. ചെയർമാൻ ഡോ. സഞ്ജയ് ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശേഖരിച്ച എല്ലാ അഭിപ്രായങ്ങളും നിർദേശങ്ങളും അടങ്ങുന്ന വിശദമായ റിപ്പോർട്ട് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിൽ നടന്ന യോഗത്തിൽ എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img