11:03pm 07 June 2026
NEWS
ഡേറ്റിങ് ആപ്പിലൂടെ പാട്ടിലാക്കും; ലഹരിമരുന്ന് നൽകിയശേഷം പണവുമായി മുങ്ങും; യുവതി അറസ്റ്റിൽ
07/06/2026  04:10 PM IST
NILA
ഡേറ്റിങ് ആപ്പിലൂടെ പാട്ടിലാക്കും; ലഹരിമരുന്ന് നൽകിയശേഷം പണവുമായി മുങ്ങും; യുവതി അറസ്റ്റിൽ

മെക്സിക്കോ: ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പുരുഷന്മാരെ ലക്ഷ്യമാക്കി സാമ്പത്തിക തട്ടിപ്പും കൊലപാതകവും നടത്തിയെന്നാരോപിച്ച് യുഎസ്-മെക്സിക്കൻ ഇരട്ട പൗരത്വമുള്ള അറോറ ഫെൽപ്സ് (44)യെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പരിചയപ്പെടുന്ന പുരുഷന്മാർക്ക് ലഹരിമരുന്നുകളും ഗുളികകളും നൽകി ബോധരഹിതരാക്കിയ ശേഷം അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ സെക്യൂരിറ്റി രേഖകൾ എന്നിവ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഇതിനകം കുറഞ്ഞത് 11 പേർ എങ്കിലും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുഎസിലും മെക്സിക്കോയിലുമായി തട്ടിപ്പ്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് അറോറ ഫെൽപ്സിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ മെക്സിക്കോയിൽ തടവിൽ കഴിയുന്ന ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img