
ചേര്‍ത്തല : മകൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവിന് 18 വർഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ച് പോക്സോ കോടതി നാലര വയസ്സുള്ള മകള്‍ക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പിതാവ്ഫോര്‍ട്ടുകൊച്ചി തുരുത്തി വെളി കോളനി സ്വദേശിയും ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിൽ തൃച്ചാറ്റുകുളം ചെട്ടുകാട് വീട്ടില്‍ വാടക്കു താമസിച്ചിരുന്ന സിറാ ജി (മാമു-39) നെ ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.എം.വാണി ശിക്ഷ വിധിച്ചത് 2022 ഓഗസ്റ്റ് അഞ്ചിന് പൂച്ചാക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രത്യേക കോടതിയുടെ വിധി.മാതാവ് ജോലിക്കു പോയ സമയം കുട്ടിയെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവന്ന് ഉപദ്രവിച്ചെന്നാണ് പരാതി. പിന്നീട് കുട്ടി യില്‍ നിന്നും കാര്യങ്ങള്‍ മനസിലാ ക്കിയ മാതാവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മൂന്നു വകുപ്പുകളിലായാണ്
തടവും പിഴയും ശിക്ഷ ഒരുമി ച്ചനുഭവിച്ചാല്‍ മതിയാകും കുട്ടി അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാൻ സര്‍ ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു .പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നും 24 സാക്ഷികളെയും 24 രേഖകളും തെളിവിനായി ഹാജരാക്കി.പോലീസ് ഇന്‍സ്പെക്ടര്‍ എം.അജയ മോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബീനാ കാര്‍ത്തികേയന്‍ ഹാജരായി.











