05:55am 13 November 2026
NEWS
ഭർതൃപിതാവ് ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി
24/07/2025  09:59 AM IST
nila
ഭർതൃപിതാവ് ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി

ഭർതൃപിതാവ് ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് തീകൊളുത്തി മരിച്ചത്. തീപൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന യുവതി മധുര രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രഞ്ജിതയുടെ ശരീരത്തിൽ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു എന്നാണ് റിപ്പോർട്ട്.  

ഭർതൃപിതാവ് തന്നോടു മോശമായി പെരുമാറിയെന്ന് രഞ്ജിത ആരോപിക്കുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം പകർത്തിയ വിഡിയോയിലാണ് യുവതി ഭർതൃപിതാവിനെതിരെ ​ഗുരുതര ആരോപണം ഉയർത്തിയത്. ‘ഭർതൃപിതാവ് എന്നെ കെട്ടിപ്പിടിച്ചു. എനിക്കത് അംഗീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യുന്നത്’–രഞ്ജിത പറയുന്നു. ഭർതൃപിതാവ് മോശമായി പെരുമാറുന്ന കാര്യം ഏഴാം ക്ലാസിൽ പഠിക്കുന്ന മകനോടും രഞ്ജിത പറഞ്ഞിരുന്നു. മറ്റൊരു വിഡിയോയിൽ രഞ്ജിതയുടെ മകനും ആരോപണങ്ങൾ ശരിവയ്ക്കുന്നുണ്ട്. ഭർതൃപിതാവിൽനിന്നുള്ള ലൈംഗികാതിക്രമത്തിനു പുറമേ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം രഞ്ജിതയെ പീഡിപ്പിച്ചിരുന്നതായി രഞ്ജിതയുടെ സഹോദരി അളഗസുന്ദരി പറഞ്ഞു.

‘13 വർഷമായി പീഡനം തുടരുകയായിരുന്നു. അവർ കൂടുതൽ ഭൂമിയും സ്വർണവും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അവളുടെ ഭർതൃപിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് അവൾ സൂചിപ്പിച്ചിട്ടുണ്ട്. ഭർത്താവ് മദ്യപിച്ചു വന്ന് അവളെ മർദിക്കും. അവളെ വീട്ടിലേക്കു വരാൻ അവർ അനുവദിച്ചിരുന്നില്ല. വീട്ടിൽ വന്നാൽ തിരികെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി’–അളഗസുന്ദരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img