05:31am 10 November 2026
NEWS
മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം പിതാവ് ഒളിച്ചോടി
20/06/2025  07:12 PM IST
nila
മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം പിതാവ് ഒളിച്ചോടി

മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം പിതാവ് ഒളിച്ചോടി.  ഉത്തർപ്രദേശിലെ റാംപുർ സ്വദേശി ഷക്കീൽ എന്നയാളാണ് തന്റെ പതിനഞ്ച് വയസുള്ള മകന്റെ  ‘പ്രതിശ്രുത വധു’വിനൊപ്പം ഒളിച്ചോടിയത്. ജബീന എന്ന പെൺകുട്ടിയുമായി ഒളിച്ചോടിയ ഷക്കീൽ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ആറുമക്കളുടെ പിതാവാണ് ഷക്കീൽ. 

 ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീൽ തന്റെ ഭാര്യ ഷബാനയെയും മകനെയും മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീൽ ജബീനയുമായി ഒളിച്ചോടിയത്. മകന്റെ ഭാവിവധുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. രാത്രി മുഴുവൻ ഇരുവരും വിഡിയോ കോളുകൾ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. തുടർന്ന് ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ ഭാര്യയെയും മകനെയും മർദിച്ചത്.

പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി ഷക്കീൽ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വർണവും മോഷ്ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img