12:59am 29 July 2026
NEWS
കോഴിക്കോട്ട് മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു
12/03/2025  05:46 PM IST
nila
കോഴിക്കോട്ട് മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു

കോഴിക്കോട്ട് മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. മകൻ സനലിന്റെ മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ഗിരീഷും മകൻ സനലും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ സനൽ, ഗിരീഷിനെ മർദിക്കുകയായിരുന്നു. പരുക്കേറ്റ ഗിരീഷ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സനലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img