
തിരുവനന്തപുരം: മദ്യപാനിയായ അച്ഛൻറെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ ഒമ്പതാംക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. ആത്മഹത്യാശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദിവസവും മദ്യപിച്ചെത്തുന്ന പിതാവ് അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛൻറെ ക്രൂരമർദനം. മർദനത്തിനുസേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെൺകുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെൺകുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശവും പുറത്തുവന്നു.
ഫോൺ സംഭാഷണത്തിലാണ് പെൺകുട്ടി ഇക്കാര്യം പറയുന്നത്. പെൺകുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങളും പുറത്തുവന്നു. മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മർദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറയുന്നത്. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെന്നും പെൺകുട്ടി ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്.











