NEWS
'ബൈക്ക് നീക്കിവെച്ചു'; അച്ഛനും മകനും
അയൽവാസിയിൽ നിന്നും വെട്ടേറ്റു
അയൽവാസിയിൽ നിന്നും വെട്ടേറ്റു
05/12/2023 10:09 AM IST
web desk

HIGHLIGHTS
ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു
കോടഞ്ചേരിയിൽ തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. ഇരുവർക്കും കൈക്കാണ് വെട്ടേറ്റത്.
അശോക് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലിരുന്ന അയൽവാസിയായ ബൈജുവിന്റെ ബൈക്ക് നീക്കിവെച്ചതാണ് അക്രമത്തിന് വഴി തിരിച്ചത്.
ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Photo Courtesy - google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories















