01:50pm 12 November 2026
NEWS
അൽ ഷഖാബിൽ ഫാദർ അമീർ പ്രിക്‌സ് ആരംഭിച്ചു:ഉദ്ഘാടന ദിനത്തിൽ ശൈഖാ മോസ പങ്കെടുത്തു
04/01/2026  11:06 AM IST
nila
അൽ ഷഖാബിൽ ഫാദർ അമീർ പ്രിക്‌സ് ആരംഭിച്ചു:ഉദ്ഘാടന ദിനത്തിൽ ശൈഖാ മോസ പങ്കെടുത്തു

ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഹെർ ഹൈനെസ് ശൈഖാ മോസ ബിൻത് നാസർ ഫാദർ അമീർ പ്രിക്‌സ് കുതിരച്ചാട്ട മത്സരത്തിന്റെ ഉദ്ഘാടന ദിനത്തിൽ അൽ ഷഖാബിൽ പങ്കെടുത്തു.
ചടങ്ങിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോആൻ ബിൻ ഹമദ് അൽ-താനി, ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ ശൈഖാ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ-താനി എന്നിവരും സന്നിഹിതരായിരുന്നു.
നാലു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ടിൽ CSI1*, CSI2*, CSI4* വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണ് അരങ്ങേറിയത്. മൊത്തം 5.38 ലക്ഷം യൂറോ സമ്മാനത്തുകയുള്ള ഈ മത്സരം, ഉദ്ഘാടന ദിനത്തിൽ തന്നെ അൽ ഷഖാബിൽ നിറഞ്ഞ സദസ്സിലാണ് ആരംഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img