
കൊച്ചി:വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കുട്ടികൾക്ക് ജീവനാംശം നൽകിയില്ലെങ്കിൽ, അതൊരു കാരണത്താൽ മാത്രം അയാൾക്കെതിരെ ക്രിമിനൽ ക്രൂരത കുറ്റം ചുമത്താനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. കുട്ടിയുടെ യഥാർത്ഥ സംരക്ഷണമോ നിയന്ത്രണോ കൈയാളാത്ത മാതാപിതാക്കൾക്ക് ജുവനൈൽ ജസ്റ്റിസ് (ജെ.ജെ.) നിയമത്തിലെ സെക്ഷൻ 75 ബാധകമല്ലെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
കുട്ടിയെ അമ്മയുടെ കൂടെയാക്കി വിദേശത്ത് ജോലിക്ക് പോയ പിതാവിനെതിരെയായിരുന്നു ഈ നിയമപോരാട്ടം. കുട്ടിക്ക് ആവശ്യമായ സംരക്ഷണമോ ജീവനാംശമോ നൽകിയില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് ജെ.ജെ. നിയമപ്രകാരം കേസെടുത്തത്.
എന്നാൽ, സെക്ഷൻ 75 പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കണമെങ്കിൽ ആരോപണവിധേയനായ വ്യക്തിക്ക് കുട്ടിയുടെമേൽ നേരിട്ടുള്ള നിയന്ത്രണോ ചുമതലയോ ഉണ്ടായിരിക്കണമെന്നും, കേവലം രക്ഷിതാവ് എന്ന കാരണം മാത്രം കൊണ്ട് ഈ വകുപ്പ് ബാധകമാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജീവനാംശം നൽകാത്തതിനെ മറ്റ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ നേരിടാമെങ്കിലും, അത് ജെ.ജെ. നിയമപ്രകാരമുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പിതാവിനെതിരെയുള്ള മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കുകയാണുണ്ടായത്.
(കേസ് വിശദാംശങ്ങൾ:
U v. State of Kerala and Others / Crl.M.C. No. 4321 of 2020 /











