04:21pm 03 September 2026
NEWS
ചക്ക മുഖത്ത് വീണ് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം
03/05/2025  04:09 PM IST
nila
ചക്ക മുഖത്ത് വീണ് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കൽ: ചക്ക മുഖത്ത് വീണ് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്നി ആണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്ത് മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആയിഷയുടെ മുഖത്തേക്ക് ചക്ക വീഴുകയായിരുന്നു. ഇതോടെ കുട്ടി സമീപത്തെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img