10:35am 13 November 2026
NEWS
ഫാഷൻ ട്രസ്റ്റ് അറേബ്യ: ഗസ്റ്റ് കൺട്രിഅവാർഡ് ഇന്ത്യയുടെ കാർത്തിക കുമ്രക്ക്
23/11/2025  03:18 PM IST
nila
ഫാഷൻ ട്രസ്റ്റ് അറേബ്യ: ഗസ്റ്റ് കൺട്രിഅവാർഡ് ഇന്ത്യയുടെ കാർത്തിക കുമ്രക്ക്

 

ദോഹ:ഏഴാമത്ഫാഷൻ ട്രസ്റ്റ് അറേബ്യ (FTA)യിൽ തിളങ്ങി ഇന്ത്യ.ഈ വർഷത്തെ ഗസ്റ്റ് കൺട്രി
അവാർഡ് ഇന്ത്യയുടെ 
 കാർത്തിക കുമ്രക്ക് ലഭിച്ചു. പ്രാദേശിക ഡിസൈനർമാർക്ക് ആഗോളതലത്തിൽ ഉയരാനുള്ള സാമ്പത്തിക സഹായവും പ്രൊഫഷണൽ മെന്റർഷിപ്പും നൽകുന്നഅറബ് മേഖലയിലെ സംരംഭമാണ് Fashion Trust Arabia.
ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ഏഴാമത് വാർഷിക FTA പ്രൈസ് അവാർഡ്കൾ 
ഫാഷൻ ട്രസ്റ്റ് അറേബ്യ (FTA)യുടെ അധ്യക്ഷകൂടിയായ
ഷെയ്ഖ മോസ വിതരണം ചെയ്തു.എഫ്‌ടിഎയുടെ കോ–ചെയർമാരായ  ഷെയ്ഖ അൽ മയ്യാസ ബിന്റ് ഹമദ് അൽ താനിയും, ടാനിയ ഫാരസും സാന്നിധ്യം വഹിച്ചു.
സൗദി ഡിസൈനർ സിയാദ് അൽബുവൈനൈൻ,
യൂസഫ് ഡ്രിസ്സി (മൊറോക്കോ),ഫരാഹ് റദ്‌വാൻ (ഈജിപ്ത്),അലാ അലാറാദി (ബഹറിന്‍),
ഫാത്തിമ & ദലാൽ അൽ ഖജാ(ബഹറിന്‍)എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ.ആധുനിക ഫാഷൻ ലോകത്തെ സംഭാവനകൾക്ക്മിയൂച്ചിയ പ്രാഡയ്ക്കും,അറബ് ഹൈ ഫാഷനെ ലോകവേദിയിലെത്തിച്ച
സുഹൈർ മുറാദിനുംപ്രത്യേക ബഹുമതികളും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img