09:26am 11 November 2026
NEWS
ചെമ്മീൻ കൃഷിക്ക് ഹരിത സർട്ടിഫിക്കേഷൻ നെൽകൃഷിയുടെ പട്ടട തീർക്കും കർഷകർ.
13/09/2025  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചെമ്മീൻ കൃഷിക്ക് ഹരിത സർട്ടിഫിക്കേഷൻ  നെൽകൃഷിയുടെ   പട്ടട തീർക്കും കർഷകർ.

കൊച്ചി : നെൽകൃഷി നിലവിൽ ഊർദ്ധശ്വാസം  വലിക്കുന്ന  പൊക്കാളി നിലങ്ങളിലെ ചെമ്മീൻ വാറ്റിന് ഹരിത സർട്ടിഫിക്കേഷന്‍  നൽകുന്നത്  കൃഷിയുടെ പട്ടട  ഒരുക്കുന്നതിന് തുല്യമായിരിക്കും   എന്ന് നെൽ കർഷകർ ആരോപിച്ചു . പൊക്കാളി നിലങ്ങളിലെ ചെമ്മീൻ വാറ്റിന്
അന്താരാഷ്ട്ര ഹരിത സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കർഷകർ . പാരമ്പര്യം എന്ന് ബ്രാൻഡ് ആണ് നിലവിൽ മാർക്കറ്റ് ചെയ്യപ്പെടുന്നത് . പൈതൃക കൃഷിയാണ് എന്ന പേരിലാണ് പൊക്കാളി ബ്രാൻഡ് ചെയ്യപ്പെടുന്നത് . എന്നാൽ വർഷങ്ങൾ കഴിയുന്തോറും നെൽകൃഷി ചെയ്യുന്ന ഏക്കറേജ് അതിഭമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ് . പ്രതിസന്ധികൾ മറികടന്ന് കൃഷി ചെയ്യാൻ ശ്രമിക്കുന്ന നിലം ഉടമകൾക്ക് സർക്കാരിൻറ ഭാഗത്തു നിന്നും വാഗ്ദാനങ്ങൾ ധാരാളം ലഭിക്കുന്നുണ്ടെങ്കിലുംയാതൊരു പിന്തുണയും സഹായവും ലഭിക്കുന്നില്ല . ഒരു നെല്ലും ഒരു മീനും ആണ് പൊക്കാളി നിലങ്ങളിൽ സർക്കാരിൻറെ പ്രഖ്യാപിത നയം. നയം പ്രവർത്തി പഥത്തിൽ എത്തിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ സഹായിക്കാറില്ല.  വയലുകളിലെ നെൽകൃഷി ആദായകരമല്ല എന്നാണ് പ്രചരണം . ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള കൃഷിയുടെ പാരിസ്ഥിതിക്കവും തൊഴിൽപരമായ  കാര്യങ്ങളും മറച്ചുവെച്ചുകൊണ്ടാണ് തൽപരകക്ഷികൾ പ്രചരണം അഴിച്ചുവിടുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടാൻ മാത്രമേ അന്താരാഷ്ട്ര ഹരിത സർട്ടിഫിക്കേഷന്‍ ഉപകരിക്കുകയുള്ളൂ . വർദ്ധിച്ച തോതിൽ നിലം ഉടമകൾ നെൽകൃഷിയിൽ നിന്ന് വിട്ടു നിൽക്കുവാൻ ഇത് പ്രേരണയാകും എന്ന് കർഷകരായ ചന്തു മഞ്ചാടിപറമ്പിൽ , ഫിലോമിന ബേബി ജോസഫ്, ദീപക്ക് എം സി , ഫ്രാൻസിസ് കളത്തിങ്കൽ , തറയിൽ സേവിയർ , സരോജിനി ചന്തു എന്നിവർ ആരോപിച്ച്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img