11:59pm 10 November 2026
NEWS
കർഷകപ്രശ്നങ്ങൾ പരിഹരിക്കണം: കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം സെമിനാർ
21/08/2025  05:16 PM IST
nila
കർഷകപ്രശ്നങ്ങൾ പരിഹരിക്കണം: കർഷക യൂണിയൻ ചെങ്ങന്നൂർ  നിയോജകമണ്ഡലം സെമിനാർ

ചെങ്ങന്നൂർ: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന്* കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട്  അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതിയംഗം ജൂണി കുതിരവട്ടം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ചാക്കോ കൈയ്യത്ര, പാർട്ടി നിയോജക മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് *റെജി ജോർജ്, സ്റ്റാൻലി ജോർജ്, വിജു ജോർജ്, തോമസ് മാത്യു, അലക്സ് മലയിൽ, ഗീവർഗീസ് മുളക്കുഴ, മോൻസി മൂലയിൽ, അപ്പുകുട്ടൻ വലിയതറയിൽ, ജോസ് പൂവനേത്ത്, ബ്ലെസ്സൺ ജേക്കബ്, മോൻസി കുതിരവട്ടം, എന്നിവർ പ്രസംഗിച്ചു.

മണ്ഡലം തലത്തിൽ കർഷകരെ ആദരിക്കുവാനും,  കാർഷിക സെമിനാറുകൾ* നടത്തുവാനും തീരുമാനിച്ചു കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും, ഉൽപ്പന്നവിലയിലെ അനിശ്ചിതത്വവും, തൊഴിൽ ക്ഷാമവും, വിളരോഗങ്ങളും* കർഷക സമൂഹത്തെ കടുത്ത ദുരവസ്ഥയിലാഴ്ത്തിയിരിക്കുകയാണ് യോഗം വിലയിരുത്തി. ഈ പ്രതിസന്ധിയെ മറികടക്കാൻ ആധുനിക കൃഷി സാങ്കേതിക വിദ്യയുടെ പ്രയോജനപ്പെടുത്തൽ, സർക്കാരിന്റെ ശക്തമായ ഇടപെടൽ, സഹകരണ വിപണന സംവിധാനം, ന്യായമായ വില ഉറപ്പ്, കാലാവസ്ഥാ സൗഹൃദ കൃഷിരീതികൾ* എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.  കർഷകനില്ലാതെ ജീവിതമില്ല; കർഷകർക്ക് കരുത്തേകുന്നത് സർക്കാരിന്റെ മുഖ്യ ഉത്തരവാദിത്തമാണ്,എന്നും സെമിനാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.