
ചെങ്ങന്നൂർ: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന്* കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതിയംഗം ജൂണി കുതിരവട്ടം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ചാക്കോ കൈയ്യത്ര, പാർട്ടി നിയോജക മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് *റെജി ജോർജ്, സ്റ്റാൻലി ജോർജ്, വിജു ജോർജ്, തോമസ് മാത്യു, അലക്സ് മലയിൽ, ഗീവർഗീസ് മുളക്കുഴ, മോൻസി മൂലയിൽ, അപ്പുകുട്ടൻ വലിയതറയിൽ, ജോസ് പൂവനേത്ത്, ബ്ലെസ്സൺ ജേക്കബ്, മോൻസി കുതിരവട്ടം, എന്നിവർ പ്രസംഗിച്ചു.
മണ്ഡലം തലത്തിൽ കർഷകരെ ആദരിക്കുവാനും, കാർഷിക സെമിനാറുകൾ* നടത്തുവാനും തീരുമാനിച്ചു കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും, ഉൽപ്പന്നവിലയിലെ അനിശ്ചിതത്വവും, തൊഴിൽ ക്ഷാമവും, വിളരോഗങ്ങളും* കർഷക സമൂഹത്തെ കടുത്ത ദുരവസ്ഥയിലാഴ്ത്തിയിരിക്കുകയാണ് യോഗം വിലയിരുത്തി. ഈ പ്രതിസന്ധിയെ മറികടക്കാൻ ആധുനിക കൃഷി സാങ്കേതിക വിദ്യയുടെ പ്രയോജനപ്പെടുത്തൽ, സർക്കാരിന്റെ ശക്തമായ ഇടപെടൽ, സഹകരണ വിപണന സംവിധാനം, ന്യായമായ വില ഉറപ്പ്, കാലാവസ്ഥാ സൗഹൃദ കൃഷിരീതികൾ* എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു. കർഷകനില്ലാതെ ജീവിതമില്ല; കർഷകർക്ക് കരുത്തേകുന്നത് സർക്കാരിന്റെ മുഖ്യ ഉത്തരവാദിത്തമാണ്,എന്നും സെമിനാർ വ്യക്തമാക്കി.











