
കർഷക മോർച്ച സിറ്റി ജില്ലാ നേതൃയോഗം ബിജെപി ജില്ലാ ഓഫീസിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി - ജില്ലയിലെ കായലുമായി ബന്ധപ്പെട്ട പുഴകളിൽ പോള പായൽ നിറഞ്ഞിരുക്കുന്നതിനാൽ ആയിര കണക്കിന് മത്സ്യത്തൊഴിലാളികൾക്കാണ് ഉപജീവനമാർഗ്ഗം ഇല്ലാതായിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം പോള പായലുകൾ മറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി കർഷക മോർച്ച എറണാകുളം സിറ്റി ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
ബിജെപി ഓഫീസിൽ നടന്ന നേതൃയോഗം ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ. കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സിറ്റി ജില്ലാ അധ്യക്ഷൻ കുമ്പളം മുരളി . അധ്യക്ഷത വഹിച്ച യോഗത്തിൽകർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.മലയോര കർഷകം നേരിടുന്ന വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണം.നെൽക്കർഷകർ നേരിടുന്ന നെൽ സംഭരണത്തിന് ആവശ്യമായ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ അതി ദാരിദ്ര മുക്ത കേരളമെന്ന മുദ്രാവാക്യം ഉയർത്തുന്നത് . ജനങ്ങളെ കബളിപ്പിക്കൽ ആണെന്നും ശ്രീജിത്ത് വാസുദേവൻ കൂട്ടിച്ചേർത്തു .ഇതിനെതിരെ കർഷക മോർച്ച നവം. ഒന്നിന് . ഹൈക്കോടതി ജംഗ്ഷനിൽ വായ മൂടിക്കെട്ടി പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.നവം. 5 ന് കർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ എറണാകുളം താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിനും നേതൃ യോഗം തീരുമാനിച്ചു .കർഷക മോർച്ച സിറ്റി ജില്ലാ ജന. സെക്രട്ടറിമാരായ സജീവൻ കരിമക്കാട് . പിജി മനോജ്, ജില്ലാ ട്രഷറർ തമ്പി എം.എസ്, ഷൈജു കോവിൽ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








