കൊച്ചി - കേരളത്തിലെ നെൽകർഷകർക്കെതിരെയുള്ള ജനദ്രോഹ നടപടികൾക്കെതിരെയുംകേന്ദ്ര സർക്കാർ നെൽ കർഷകർക്ക് നൽകി വരുന്ന ആനൂകൂല്യങ്ങൾ സംസ്ഥാനത്തെ കർഷകർക്ക് കൊടുക്കാതെ മറച്ചുവെയ്ക്കുന്ന പിണറായി സർക്കാരിൻ്റെകർഷകരോടുള്ള കൊടും ക്രൂരതയ്ക്കെതിരെ എറണാകുളം സിറ്റി ജില്ല കർഷക മോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് 3 ന്
രാവിലെ 10 മണിക്ക് വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിനു മുമ്പിൽജില്ലയിലെ കർഷകരെ അണിനിരത്തി കൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുവാൻ ഭാരതീയ ജനത കർഷക മോർച്ച സിറ്റി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് മുരളി കുമ്പളം അധ്യക്ഷത വഹിച്ച യോഗം ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.മോദി സർക്കാരിന്റെ കീഴിൽ കർഷകരുടെ വരുമാനം ഇരട്ടിയായപ്പോൾ പിണറായി സർക്കാർ കർഷകന് കേന്ദ്ര സർക്കാർ നൽകുന്ന പണം പോലും വകമാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ കർഷക മോർച്ച സിറ്റി ജില്ല ജനറൽസെക്രട്ടറി സജീവൻ കരിമക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ജയൻ തോട്ടുങ്കൽ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ.സജികുമാർ ,കാർഷിക മോർച്ച ജില്ലാ സെക്രട്ടറിമാരായ ഷൈജു കോവിലകം, തങ്കരാജ്, ജില്ലാ ട്രഷറർ എം.എസ്. തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.








