04:01am 13 November 2026
NEWS
പുതുയുഗ യാത്ര വിജയിപ്പിക്കാന്‍ കര്‍ഷക കോണ്‍ഗ്രസ്
25/02/2026  03:56 PM IST
nila
പുതുയുഗ യാത്ര വിജയിപ്പിക്കാന്‍ കര്‍ഷക കോണ്‍ഗ്രസ്

 

ചെങ്ങന്നൂര്‍: പ്രതിപക്ഷനേതാവ്  വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര 26ന് ചെങ്ങന്നൂരില്‍ എത്തുപ്പോള്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി  പി.വി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് മനോജ് കിണറ്റാലില്‍ അധ്യക്ഷത വഹിച്ചു. 
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഡി.നാഗേഷ് കുമാര്‍,കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോജി ചെറിയാന്‍ , കെ വേണുഗോപാല്‍ , സിബീസ് സജി, ജില്ല സെക്രട്ടറിമാരായ  അന്‍വര്‍ ഹുസൈന്‍, മധു പുഴയോരം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംപി മോഹനന്‍ പിളള, എല്‍ മുരളീധരന്‍ നായര്‍, മണ്ഡലം ഭാരവാഹികളായ എബി തോട്ടുപുറം,വിനു എബ്രഹാം, ജോണ്‍ മാത്യു, ജോജി പാലങ്ങാട്ടില്‍, ഹരിദാസ്, മോഹനന്‍ താമരശ്ശേരില്‍, അനിയന്‍ കളീയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.