കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിൻ്റ് രജിസ്ട്രാറും സർവകലാശാല രജിസ്ട്രാറുടെ പേഴ്‌സണൽ അസിസ്റ്റൻ്റുമായ മുഹമ്മദ് സലിം ടി.ബി (54) യുടെ മരണത്തിൽ അനുശോചിച്ച് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി. കൃത്യനിഷ്ഠവും, സത്യസന്ധവുമായ മുഹമ്മദ് സലിം ടി.ബിയുടെ നിസ്വാർത്ഥ സേവനങ്ങളെ കൃതജ്ഞതയോടെ സ്‌മരിക്കുന്നതായും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും വൈസ് ചാൻസലർ അറിയിച്ചു.
പി. എ എന്ന ചുമതലിൽ ഒന്നിച്ച് പ്രവർത്തിച്ചകാലം അവിസ്മരണീയമാണെന്നും, ഏൽപ്പിക്കപ്പെട്ട ചുമതലകൾ അതീവ ഉത്തരവാദിത്തത്തോടെയും സമർപ്പണബോധത്തോടെയും നിർവഹിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ യു അനുശോചന കുറിപ്പിൽ അറിയിച്ചു.
സർവ്വകലാശാല ആസ്ഥാനത്ത് നടന്ന പൊതുദർശനത്തിൽ വൈസ് ചാൻസലർ ഡോ. പ്രൊഫസർ എം ജുനൈദ് ബുഷിരി, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ, രജിസ്ട്രാർ പ്രൊഫ.ഡോ. അരുൺ എ യു ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. അധ്യാപകരും, ജീവനക്കാരും, മുൻ ജീവനക്കാരും, വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരത്തോളം പേർ ആദരാഞ്ജലി അർപ്പിച്ചു.
ഞായറാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സ്വവസതിയായ എറണാകുളം ഇടപ്പള്ളി താമരശ്ശേരി ഹൗസിലായിരുന്നു മരണം.








