NEWS
വേനൽക്കാലത്തിന് വിട; രാജ്യത്ത് ഇന്ന് മുതൽ ശരത്കാലത്തിന് തുടക്കം
23/09/2026 03:16 PM IST
nila

ദോഹ: ഈ വർഷത്തെ വേനൽക്കാലത്തിന് വിട നൽകി രാജ്യത്ത് ഇന്ന് (ബുധൻ) മുതൽ ശരത്കാലം (Autumn) ഔദ്യോഗികമായി ആരംഭിച്ചു. ഖത്തർ കാലാവസ്ഥാ വകുപ്പാണ് (Qatar Meteorology) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സൂര്യൻ ഭൂമധ്യരേഖയ്ക്ക് കൃത്യം മുകളിലായി വരുന്ന 'വിഷുവം' (Autumnal Equinox) സംഭവിക്കുന്ന ദിനമാണിന്ന്. ഇതോടെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കുകയും, സൂര്യൻ കൃത്യം കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും.
വരും ദിവസങ്ങളിൽ താപനിലയിൽ ആശ്വാസകരമായ മാറ്റങ്ങൾ പ്രകടമാകുമെന്നും, പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










