04:33pm 23 September 2026
NEWS
വേനൽക്കാലത്തിന് വിട; രാജ്യത്ത് ഇന്ന് മുതൽ ശരത്കാലത്തിന് തുടക്കം
23/09/2026  03:16 PM IST
nila
വേനൽക്കാലത്തിന് വിട; രാജ്യത്ത് ഇന്ന് മുതൽ ശരത്കാലത്തിന് തുടക്കം

ദോഹ:  ഈ വർഷത്തെ വേനൽക്കാലത്തിന് വിട നൽകി രാജ്യത്ത് ഇന്ന് (ബുധൻ) മുതൽ ശരത്കാലം (Autumn) ഔദ്യോഗികമായി ആരംഭിച്ചു. ഖത്തർ കാലാവസ്ഥാ വകുപ്പാണ് (Qatar Meteorology) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
​സൂര്യൻ ഭൂമധ്യരേഖയ്ക്ക് കൃത്യം മുകളിലായി വരുന്ന 'വിഷുവം' (Autumnal Equinox) സംഭവിക്കുന്ന ദിനമാണിന്ന്. ഇതോടെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കുകയും, സൂര്യൻ കൃത്യം കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും.
​വരും ദിവസങ്ങളിൽ താപനിലയിൽ ആശ്വാസകരമായ മാറ്റങ്ങൾ പ്രകടമാകുമെന്നും, പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img