09:13am 22 August 2026
NEWS
കെ പി എ ക്യു അംഗം മൊയ്തീൻ കല്ലുവളപ്പിലിന് യാത്രയയപ്പ് നൽകി
06/01/2025  01:12 AM IST
കെ പി എ ക്യു അംഗം മൊയ്തീൻ കല്ലുവളപ്പിലിന് യാത്രയയപ്പ് നൽകി

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സ്ഥാപകാംഗവും ഖത്തറിലെ ദീർഘകാല പ്രവാസിയുമായ മൊയ്തീൻ കല്ലുവളപ്പിലിന് സംഘടനയുടെ ഹൃദ്യമായ യാത്രയയപ്പ് നൽകി.

നുഐജയിലെ ലാസ ഹാളിൽ വൈസ് പ്രസിഡൻ്റ് വാസു വാണിമേലിൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന യാത്രയയപ്പ്  യോഗത്തിൽ  കഴിഞ്ഞ നാൽപത്തി ഒന്ന് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൊയ്തീൻ എന്നും കെ പി എ ക്യൂവിൻ്റെ സജീവ പ്രവർത്തകൻ ആയിരുന്നു എന്ന് ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് തൻ്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ജോയിന്റ് സെക്രട്ടറി രവി പുതുക്കുടി, കൃഷ്ണകുമാർ , അഡ്വൈസറി ബോർഡ് മെമ്പർ അബ്ദുൽ റഹിം വെങ്ങേരി ,  വൈസ് പ്രസിഡൻ്റ് ഫെമി ഗഫൂർ ,  ഷാജി പീവീസ്. റജിലേഷ് എ.വി എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.
കെ. പി എ ക്യു എന്നും തനിക്ക് താങ്ങും തണലുമായിരുന്നു എന്നും 
പ്രവാസ ഭൂമി വിട്ടു പോയാലും കെ. പി എ ക്യു കോഴിക്കോട് ഘടകമായി ചേർന്ന് പ്രവത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ മൊയ്തീൻ പറയുകയുണ്ടായി-
സംഘടനയുടെ സ്നേഹോപഹാരം ഭാരവാഹികൾ ചേർന്ന് മൊയ്തിന് 
 കൈമാറി.
ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് പ്രവർത്തകരും  പങ്കെടുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img