04:36pm 12 November 2026
NEWS
‘സംഘിയായ അണ്ണനൊപ്പം ഞങ്ങളില്ല’; റോബിൻ രാധാകൃഷ്ണനെ അൺഫോളോ ചെയ്ത് ആരാധകർ
13/01/2026  07:50 AM IST
nila
‘സംഘിയായ അണ്ണനൊപ്പം ഞങ്ങളില്ല’;  റോബിൻ രാധാകൃഷ്ണനെ അൺഫോളോ ചെയ്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണൻ. തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞതോടെയാണ് ഇത്തവണ വിവാദം. “തനിക്ക് ബിജെപിയെ ഇഷ്ടമാണ്, താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയും” എന്നായിരുന്നു കഴിഞ്ഞ ദിവസം റോബിൻ പറഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ പരസ്യ നിലപാട്.

എന്നാൽ ഈ പ്രഖ്യാപനം റോബിന്റെ ആരാധകവലയത്തെ തന്നെ രണ്ടായി പിളർത്തുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ‘സംഘിയായ അണ്ണനൊപ്പം ഞങ്ങളില്ല’ എന്ന പ്രതികരണത്തോടെ നിരവധി പേർ റോബിനെ അൺഫോളോ ചെയ്യുകയാണ്. റോബിൻ പങ്കുവച്ച വീഡിയോകൾക്കു താഴെ “അൺഫോളോ”, “ഇത് റിയാലിറ്റി ഷോ അല്ല, കേരളമാണ്” തുടങ്ങിയ കമന്റുകളാണ് നിറയുന്നത്.

അൺഫോളോ ചെയ്യുന്നവരിൽ ഭൂരിഭാഗവും റിയാലിറ്റി ഷോയിലൂടെ റോബിന്റെ ആരാധകരായവരാണെന്നതാണ് ശ്രദ്ധേയം. “അണ്ണനൊപ്പം അവർ ഉണ്ടാകട്ടെ, പക്ഷേ ഞാനില്ല” എന്ന തരത്തിലുള്ള പ്രതികരണങ്ങളും വ്യാപകമാണ്.

ഇതിനിടെ, ബിജെപി അധികം വൈകാതെ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും റോബിൻ പ്രകടിപ്പിച്ചു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് ബിജെപി ഡോ. റോബിൻ രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുകയാണ്. എന്നാൽ, ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img