01:32pm 09 January 2026
NEWS
ഫഹദ് ഫാസിലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന പ്രശസ്തനായ തമിഴ് താരം...
08/04/2024  03:43 PM IST
nila
ഫഹദ് ഫാസിലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന പ്രശസ്തനായ തമിഴ് താരം...

അജിത്ത് നായകനായ 'വാലി', വിജയ് നാകനായ 'ഖുഷി' തുടങ്ങിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്തു തമിഴ് സിനിമയിൽ പ്രശസ്തനായ സംവിധായകനാണ് എസ്.ജെ.സൂര്യ. തുടർന്ന് 'ന്യൂ, 'അൻപേ ആരുയിരേ', 'ഇസൈ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.ജെ.സൂര്യ തന്നെയാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചതും, അതിൽ  കഥാനായകനായി അഭിനയിച്ചതും. ഇതിനെ തുടർന്ന് എസ്.ജെ.സൂര്യക്ക് മറ്റുള്ള സംവിധായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള  നിറയെ അവസരങ്ങൾ വന്ന് അതിലെല്ലാം അഭിനയിക്കുകയും ചെയ്തു. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമയിൽ തിരക്കുള്ള ഒരു നടനായി അഭിനയിച്ചു വരുന്ന എസ്.ജെ.സൂര്യ, അടുത്തുതന്നെ മലയാള സിനിമയിലും പ്രവേശിക്കാനിരിക്കുകയാണെന്നുള്ള ഒരു വിവരം ലഭിച്ചിട്ടുണ്ട്. അതും മലയാള സിനിമയിൽ മാത്രമല്ലാതെ തമിഴ്, തെലുങ്ക് സിനിമയിലും നല്ല സ്വീകാര്യതയുള്ള നടനായ ഫഹദ് ഫാസിലിനൊപ്പമാണ് എസ്.ജെ.സൂര്യ മലയാളത്തിൽ എത്തുന്നത് എന്നാണു ആ വാർത്ത! ഇത് സംബന്ധമായ ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ് എന്നും, ഉടനെ തന്നെ ഈ ചിത്രം സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img