05:26am 11 October 2026
NEWS
പ്രശസ്‌ത കവി എം.എൻ. പാലൂരിനെ അനുസ്‌മരിച്ചു.
10/10/2026  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രശസ്‌ത കവി എം.എൻ. പാലൂരിനെ അനുസ്‌മരിച്ചു.

പ്രശസ്‌ത കവി എം.എൻ. പാലൂരിനെ അനുസ്‌മരിച്ചു. താളിയോല സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി എം.എൻ പാലൂരിൻ്റെ 8ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് താളിയോല സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണ സമ്മേളനവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പ്രൊവിഡൻസ് വിമൻസ് കോളജിൽ നടന്ന ചടങ്ങിൽ പ്രശസ്‌ത കവി പി.പി. ശ്രീധരനുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു.മഹാൻമാരുടെ ജീവിതാനുഭവങ്ങൾ അവരുടെ രചനകളിൽ നിന്ന് പഠിയ്ക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും വായന വെളച്ചത്തിലേയ്ക്ക് നയിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കവിത രചന മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പ്രൊവിഡൻസ് വിമൻസ് കോളേജിലെ എ.പി. ധ്രുപഗംഗയ്ക്ക് പി.പി. ശ്രീധരനുണ്ണി എം. എൻ .പാലൂർ സ്മാരക താളിയോല പുരസ്കാരം നൽകി. സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഷ്‌മിത എ.സി. അനുസമരണ പ്രഭാഷണം നടത്തി. മലയാള കവിതയിൽ ആധുനികതയുടെ പുതിയ വഴികൾ തുറന്ന കവികളിൽ ശ്രദ്ധേയനായിരുന്നു എ.എൻ. പാലൂർ എന്ന് അവർ പറഞ്ഞു. ഡോ.ദിവ്യ എം.ആർ., അജിതാ മാധവ്, പത്മനാഭൻ വേങ്ങേരി, ദേവനന്ദ എന്നിവർ പ്രസംഗിച്ചു. അനന്തകൃഷ്ണേന്ദു , അലീന, മീതാഷ എന്നിവർ എം.എൻ. പാലൂരിൻ്റെ കവിതകൾ ആലപിച്ചു. ധ്രുപഗംഗ മറുപടി പ്രസംഗം നടത്തി. പി.ഐ. അജയൻ, 9446407893   ഫോട്ടോ അടിക്കുറിപ്പ്: താളിയോല സാംസ്കാരിക സമിതി കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കവിത രചനാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പ്രൊവിഡൻസ് കോളേജിലെ എ.പി. ധ്രുപഗംഗയ്ക്ക് എം. എൻ. പാലൂർ സ്മാരക താളിയോല പുരസ്കാരം പി.പി. ശ്രീധരനുണ്ണി നൽകുന്നു. പത്മനാഭൻ വേങ്ങേരി, പി. ഐ. അജയൻ, ഡോ. സിസ്റ്റർ അഷ്‌മിത എ.സി, അജിത മാധവ്, ഡോ.ദിവ്യ എം. ആർ എന്നിവർ സമീപം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img