NEWS
നടൻ നിവിൻ പോളിയും പ്രശസ്ത പിന്നണി ഗായകരും അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോ "സിൽവർ ബീറ്റ്സ് " ഇന്ന് ക്യു എൻ സി സി യിൽ
08/05/2025 01:41 PM IST
nila

സംഗീതാസ്വദകരുടെ ഇഷ്ടതാരങ്ങളായ പ്രശസ്ത പിന്നണിഗായകരായ ശ്വേതാ മോഹൻ നയിക്കുന്ന ബെന്നറ്റ് ബാന്റും, നീരജ് മാധവ് നയിക്കുന്ന എൻജെ ലൈവും
ഒരുക്കുന്ന മെഗാ മ്യൂസിക്കൽ ഷോ "സിൽവർ ബീറ്റ്സ്" ഇന്ന് ക്യു എൻ സി സി എക്സിബിഷൻ ഹാൾ 1 ൽ അരങ്ങേറുന്നു.പ്രശസ്ത സിനിമാ താരം നിവിൻ പോളി വിശിഷ്ടാതിഥിയായി എത്തുന്ന നാലു മണിക്കൂർ നീളുന്ന സംഗീത വിരുന്ന് വൈകീട്ട് 7 ന് ആരംഭിക്കുന്നു.സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
ഖത്തർ സീറോ മലബാർ കൾച്ചറൽ അസോസ്സിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ക്യു ടിക്കറ്റുകൾവഴി പ്രവേശന പാസ്സുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











