08:34pm 09 November 2026
NEWS
നടൻ നിവിൻ പോളിയും പ്രശസ്ത പിന്നണി ഗായകരും അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോ "സിൽവർ ബീറ്റ്സ് " ഇന്ന് ക്യു എൻ സി സി യിൽ
08/05/2025  01:41 PM IST
nila
നടൻ നിവിൻ പോളിയും പ്രശസ്ത പിന്നണി ഗായകരും അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോ സിൽവർ ബീറ്റ്സ്  ഇന്ന് ക്യു എൻ സി സി യിൽ

സംഗീതാസ്വദകരുടെ ഇഷ്ടതാരങ്ങളായ പ്രശസ്ത പിന്നണിഗായകരായ ശ്വേതാ മോഹൻ നയിക്കുന്ന ബെന്നറ്റ് ബാന്റും, നീരജ് മാധവ് നയിക്കുന്ന എൻജെ ലൈവും
ഒരുക്കുന്ന മെഗാ മ്യൂസിക്കൽ ഷോ "സിൽവർ ബീറ്റ്സ്" ഇന്ന്  ക്യു എൻ സി സി എക്സിബിഷൻ ഹാൾ 1 ൽ അരങ്ങേറുന്നു.പ്രശസ്ത സിനിമാ താരം നിവിൻ പോളി വിശിഷ്ടാതിഥിയായി എത്തുന്ന നാലു മണിക്കൂർ നീളുന്ന സംഗീത വിരുന്ന് വൈകീട്ട് 7 ന് ആരംഭിക്കുന്നു.സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 
ഖത്തർ സീറോ മലബാർ കൾച്ചറൽ അസോസ്സിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ക്യു ടിക്കറ്റുകൾവഴി പ്രവേശന പാസ്സുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img