
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത് സ്റ്റണ്ട് ഡയറക്ടർമാരായ അൻബു - അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ഈ സിനിമ നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ പ്രൊഡക്ഷൻസ്' തന്നെയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ മാസങ്ങളായി പുരോഗമിക്കുകയാണ്.അതേ സമയം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിൽ കുറച്ച് കാലതാമസം നേരിട്ടു. ഇതുമൂലം, ഈ ചിത്രം മാറ്റിവച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ ശ്യാം പുഷ്കരൻ ഈ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. 'കുമ്പളങ്ങി നൈറ്റ്സ്', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ മലയാള ചിത്രങ്ങളിൽ കഥാകൃത്തായി പ്രവർത്തിച്ച ശ്യാം പുഷ്കരൻ കമൽഹാസന്റെ സിനിമയിൽ ജോയിൻ ചെയ്തിരിക്കുന്ന വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നുമുള്ള റിപ്പോർട്ടുമുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി എടുക്കുന്ന ചിത്രമാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google











