01:58am 27 May 2026
NEWS
ഖത്തറിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത ഇന്ത്യൻ ഗായകൻ ലക്കി അലി ദോഹയിലെത്തുന്നു; ആകാശപ്പൂരമൊരുക്കാൻ കത്താറ
26/05/2026  05:36 PM IST
nila
ഖത്തറിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത ഇന്ത്യൻ ഗായകൻ ലക്കി അലി ദോഹയിലെത്തുന്നു; ആകാശപ്പൂരമൊരുക്കാൻ കത്താറ

​ദോഹ: ഈദുൽ അദ്ഹ (ബലിപെരുന്നാൾ) അവധിക്കാലം പ്രമാണിച്ച് ഖത്തറിലുടനീളം വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും. സ്വദേശികൾക്കും രാജ്യത്തെ  പ്രവാസി സമൂഹത്തിനും സംഗീതപ്രേമികൾക്കും ഏറെ ആവേശം പകർന്ന് ഇന്ത്യയിലെ പ്രശസ്ത ഗായകനും അന്താരാഷ്ട്ര കലാകാരനുമായ ലക്കി അലി (Lucky Ali) നയിക്കുന്ന മെഗാ സംഗീത വിരുന്ന് ഈ പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ആകർഷണമാകും.
​മെയ് 29-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ (QNCC) അൽ മയാസ ഹാളിലാണ് ലക്കി അലിയുടെ തത്സമയ സംഗീതനിശഅരങ്ങേറുന്നത്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ഖത്തറിലെ സംഗീതപ്രേമികൾക്ക് ലഭിക്കുന്ന അപൂർവ്വ അവസരമാണിത്.ലക്കി അലിയുടെ സംഗീത നിശയ്ക്ക് പുറമെ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഖത്തറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.നാളെ മുതൽ മെയ് 29വരെ 
കത്താറ കൾച്ചറൽ വില്ലേജിൽ വൈകുന്നേരം 4 മണി മുതൽ പരമ്പരാഗത ഖത്തറി നാടോടി നൃത്തങ്ങൾ, കുട്ടികൾക്കുള്ള ഈദ് സമ്മാന വിതരണം
മിലിട്ടറി പരേഡ് എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി 8:30-ന് ആകാശപ്പൂരമൊരുക്കി കരിമരുന്ന് പ്രയോഗവും (Fireworks) നടക്കും.ഗിവാൻ ഐലന്റിലെ ക്രിസ്റ്റൽ വാക്ക്‌വേ, പേൾ ഐലന്റ് 
എന്നിവിടങ്ങളിൽ കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, മാജിക് ഷോകൾ, ബബിൾ ഷോകൾ, പ്രത്യേക വിനോദ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എന്നിവ നടക്കും.സ്റ്റേഡിയം 974-ൽ കുട്ടികളുടെ പ്രിയപ്പെട്ട 'ആംഗ്രി ബേർഡ്സ്' (Angry Birds) ബീച്ച് അഡ്വഞ്ചർ ലൈവ് ഷോകൾ, ബീച്ച് ഗെയിമുകൾ, സമ്മാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.അതിശയിപ്പിക്കുന്ന തത്സമയ പ്രകടനങ്ങളുമായി 
ദോഹ ക്വസ്റ്റ് മെയ് 28 - ജൂൺ 1വരെ 
ദിവസവും മൂന്ന് ഷോകൾ (3:30 PM, 6:30 PM, 8:30 PM) ഉണ്ടായിരിക്കും.അൽ ഹസം മാളിൽ കുട്ടികൾക്കായുള്ള ആർട്ട് വർക്ക്‌ഷോപ്പുകൾ, വിവിധ മത്സരങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവ  നടക്കും.മെയ് 29 മുതൽ 31 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC)ലോകത്തിലെ ഏറ്റവും വലിയ സ്‌നീക്കർ എക്‌സിബിഷൻ 'സ്‌നീക്കർ കോൺ ദോഹ' (Sneaker Con Doha)നടക്കും.മെയ് 27മുതൽ 29വരെ ഖത്തർ നാഷണൽ കൺവൻ ഷൻസെന്ററിൽ കുട്ടികൾക്കായുള്ള 'കമൽ കമൽ' മ്യൂസിക്കൽ ഷോയും അബ്ദുൽ അസീസ് നാസർ തിയേറ്ററിൽ മെയ് 28 മുതൽ ജൂൺ 6വരെ 'ഷുഗർ ഡാഡി'കുവൈത്തി കോമഡി നാടകവും അരങ്ങേറും.ഗായകൻ ലക്കി അലിയുടെ സംഗീത വിരുന്നും വൈവിധ്യമാർന്ന കലാപരിപാടികളും ചേരുന്നതോടെ ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ  മറക്കാനാവാത്ത അനുഭവമായി മാറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img