
ഷാരുഖാൻ നായകനായ 'ജവാൻ' എന്ന ഹിന്ദി ചിത്രത്തിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്നതും, 'പുഷ്പ-2' എന്ന സിനിമക്ക് ശേഷം അല്ലു അർജുൻ നായകനായി അഭിനയിക്കുന്നതുമായ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരികയാണ്. ഏകദേശം 800 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്നതായി പറയപ്പെടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനറായ സൺ പിക്‌ചേഴ്‌സാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. ഒരു പാൻ ഇന്ത്യൻ സിനിമായി ഒരുങ്ങുന്ന ഇതിൽ ദീപിക പദുക്കോൺ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ബാക്കിയുള്ള അഭിനേതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതീക്ഷകൾ വീണ്ടും വർദ്ധിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അതായത് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കാൻ ഹോളിവുഡ് താരം വിൽ സ്മിത്തുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തുന്നുണ്ടെന്നുള്ളതാണ് ആ റിപ്പോർട്ട്. കൂടാതെ മറ്റൊരു ഹോളിവുഡ് താരമായ ഡ്വെയ്ൻ ജോൺസണെയും ഈ വേഷത്തിനായി പരിഗണിക്കുന്നുണ്ടെന്നും മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ വാർത്തകളനുസരിച്ച് ഈ രണ്ടു താരങ്ങളിൽ ഒരാളായിരിക്കും ഈ ബ്രമ്മാണ്ട ചിത്രത്തിൽ വില്ലനായി എത്തുക എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഒദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.
Photo Courtesy - Google











