05:59pm 30 April 2026
NEWS
ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
07/04/2025  05:33 AM IST
nila
ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു

തൃശ്ശൂർ: സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു. അന്തിക്കാട് സ്വദേശിയായ ടി കെ വാസുദേവൻ ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്നു. ചെമ്മീൻ സിനിമയുടെ അണിയറ പ്രവർത്തരിൽ ജീവിച്ചിരുന്ന അവസാന കണ്ണിയായിരുന്നു ടി കെ വാസുദേവൻ. 

സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ടി കെ വാസുദേവൻ. രാമു കാര്യാട്ട്, കെ എസ്  സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു.

പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മണി.  മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img