NEWS
ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായി പ്രശസ്ത നടി കുവൈറ്റിൽ അറസ്റ്റിൽ
24/09/2025 03:51 PM IST
nila

കുവൈറ്റിൽ പ്രശസ്ത നടി അറസ്റ്റിൽ. ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായാണ് താരം അറസ്റ്റിലായത്. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സാൽമിയ പ്രദേശത്ത് സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികൾ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജർ ജനറൽ ഹമദ് അൽമുനീഫിയുടെ നിർദേശം അനുസരിച്ചാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്.
Photo Courtesy - meta ai
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











