
ചെങ്ങന്നൂർ: പാണ്ടനാട് വന്മഴി 1207-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ജി. മനോഹരൻ അധ്യക്ഷനായി. താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി എം.ജി. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി കെ.ആർ. ജയകുമാർ, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കൃഷ്ണകുമാർ കൃഷ്ണവേണി, വനിതാ സമാജം പ്രസിഡന്റ് പ്രഭാ കുമാരി, സെക്രട്ടറി രമാ രാമചന്ദ്രൻ, കരയോഗം വൈസ് പ്രസിഡന്റ് എ.ജി. മധുസൂദനൻ നായർ, ട്രഷറർ ഉണ്ണികൃഷ്ണൻ കർത്താ, മാതൃസമിതി പ്രസിഡന്റ് ജ്യോതി ലക്ഷ്മി, കരയോഗം ജോയിന്റ് സെക്രട്ടറി ആർ. മോഹൻദാസ്, ഗദാധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. കരയോഗ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. 80 വയസ്സ് പൂർത്തിയാക്കിയ മുതിർന്ന കരയോഗ അംഗങ്ങളെയും 50 വർഷം ദാമ്പത്യം പൂർത്തിയാക്കിയ കരയോഗ കുടുംബങ്ങളിൽപ്പെട്ട ദമ്പതികളെയും ആദരിച്ചു. വന്മഴി പള്ളിയോട ക്യാപ്റ്റൻ ജയലാലിനെയും വൈസ് ക്യാപ്റ്റൻ ജിഷ്ണു ഗോപിനാഥനെയും അനുമോദിച്ചു.











