
ചെങ്ങന്നൂർ : ആലാ 114 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം എൻ എസ് എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപകുമാർ അദ്ധൃക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കരയോഗാംഗങ്ങളുടെ മക്കൾക്കുള്ള എൻഡോവ്മെൻ്റുകളും സ്കോളർഷിപ്പുകളും അവാർഡുകൾ നേടിയ കരയോഗങ്ങൾക്കുള്ള മൊമെന്റുകളും യൂണിയൻ സെക്രട്ടറി ബി കെ മോഹൻദാസ് നൽകി. പ്രസന്നകുമാർ, ടി സി രാജീവ്, ഗംഗാധരപ്പണിക്കർ, ബാലരാമൻ നായർ, റ്റി സി ഹരികൃഷ്ഹരികൃഷ്ണൻ , അനിതാ ഗോപൻ, രാജി ഗിരീഷ്, ലീലാ ജനാർദനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കരയോഗം സെക്രട്ടറി കെ. വി അരവിന്ദാക്ഷക്കുറുപ്പ് സ്വാഗതവും, ട്രഷറാർ സനിൽ രാഘവൻ കൃതജ്ഞതയും പറഞ്ഞു. വർത്തമാന കാലഘട്ടവും, കരയോഗ - വനിതാ സമാജ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ രഞ്ജിത്ത് പാണ്ടനാട് ക്ലാസ് നയിച്ചു.











