NEWS
അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
01/01/2025 12:02 PM IST
nila

ലഖ്നൗ: അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ആഗ്ര സ്വദേശി അർഷാദിനെ (24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അർഷാദിന്റെ മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. യു.പി.യിലെ നാക്ക പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് ഇന്നു പുലർച്ചെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അർഷാദ് ആഗ്ര സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി സെൻട്രൽ ലഖ്നൗ ഡി.സി.പി. രവീണ ത്യാഗി പറഞ്ഞു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിന് ഫോറൻസിക് സംഘം സ്ഥലത്തുണ്ടെന്നും അവർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











