03:44am 29 July 2026
NEWS
അന്യമതസ്ഥനെ വിവാഹംചെയ്ത യുവതിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം
24/06/2025  03:42 PM IST
nila
അന്യമതസ്ഥനെ വിവാഹംചെയ്ത യുവതിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം

അന്യമതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. പശ്ചിമ ബം​ഗാളിലെ നാഡിയ ജില്ലയിലാണ് സംഭവം. തങ്ങളുടെ മനസ്സിൽ മകൾ മരിച്ചെന്നാണ് മാതാപിതാക്കൾ പറയുന്നത്. ജീവിച്ചിരിക്കുന്ന യുവതിയുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

12 ദിവസം മുമ്പാണ് താൻ സ്നേഹിച്ച ഒരു യുവാവിനൊപ്പം യുവതി ഒളിച്ചോടിപ്പോയി വിവാഹിതയായത്. രണ്ടാം വർഷ കോളേജ് വിദ്യാർഥിനിയാണ് യുവതി. സംഭവത്തിൽ, രോഷാകുലരായ ബന്ധുക്കൾ യുവതി തങ്ങൾക്ക് മാനക്കേട് വരുത്തിയെന്നാണ് പറയുന്നത്. തങ്ങളുടെ കണ്ണിൽ അവൾ മരിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img