03:05am 10 November 2026
NEWS
കുടുംബങ്ങൾ നന്മയുടെ വിളനിലമാകണം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി


29/05/2025  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടുംബങ്ങൾ നന്മയുടെ വിളനിലമാകണം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി
HIGHLIGHTS

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൽ ബിഷപ്പ്  ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിയർപ്പിക്കുന്നു.

കോട്ടപ്പുറം: കുടുംബങ്ങൾ നന്മയുടെ വിളനിലമാകണമെന്ന് കോട്ടപ്പുറം : ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി.കോട്ടപ്പുറം  സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൻ്റെ സമാപന ദിനത്തിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ് . സഭയുടെയും സമൂഹത്തിൻ്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങൾ മൂല്യങ്ങളിൽ മുന്നേറണമെന്നും തിരുകുടുംബത്തെ മാതൃകയാക്കണമെന്നും  ബിഷപ്പ് പറഞ്ഞു.

മോൺ. റോക്കി റോബി കളത്തിൽ, ഫാ. ഷാബു കുന്നത്തൂർ, ഫാ. പ്രിൻസ് പടമ്മാട്ടുമ്മൽ, ഫാ. ആൻ്റസ് പുത്തൻവീട്ടിൽ, ഫാ.ഷാജു കുരിശിങ്കൽ, ഫാ. ആൻസ് പല്ലിശ്ശേരി, ഫാ. ജിബിൻ കുഞ്ഞേലുപറമ്പ്, ഫാ. അനിൽ ഒഎസ്ജെ ,  ഫാ. റോജു  ഒഎസ്ജെ എന്നിവർ  സഹകാർമ്മികരായി.. ദിവ്യകാരുണ്യ പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും നടന്നു.കടലുണ്ടി  ഏൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ  ഫാ. റാഫേൽ കോക്കാടൻ സിഎംഐ യാണ്,  കൺവെൻഷന് നേതൃത്വം നൽകിയത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img