കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്നുള്ള കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി റവന്യുരേഖകളില്‍ തിരുത്തല്‍ വരുത്തി സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സ്വന്തം പേരില്‍ കരം അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് എറണാകുളം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് തുടക്കം മുതലുള്ള ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍ രാജന്‍ബാബുവിന്റെ നിലപാട് ശരിയായിരുന്നുവെന്നാണ് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് മധുഅയ്യമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി വി.കെ സുനില്‍കുമാര്‍, അഡ്വ.കെ.വി ഭാസി, അഡ്വ.സുനിത കെ. വിനോദ്, എം.ജി ചന്ദ്രബോസ്, റെജീഷ്‌കുമാര്‍, ഗോപാലകൃഷ്ണന്‍, വിനോദ്, അശോക് കുമാര്‍,റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു