10:24am 30 April 2026
NEWS
വ്യാജപരാതി: ഡി ആർ ഡി ഒ യിലെ വിംഗ് കമാണ്ടർക്കെതിരെ വധശ്രമത്തിന് കേസ്
23/04/2025  03:25 PM IST
വിഷ്ണുമംഗലം കുമാർ
വ്യാജപരാതി: ഡി ആർ ഡി ഒ യിലെ വിംഗ് കമാണ്ടർക്കെതിരെ വധശ്രമത്തിന് കേസ്

ബംഗളുരു: കന്നഡ സംസാരിക്കാത്തതിന്റെ പേരിൽ തന്നെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു ഡി ആർ ഡി ഒ യിലെ വിംഗ് കമാൻഡർ ശിലാദിത്യ ബോസിന്റെ പരാതി. മുഖത്തുനിന്ന് ചോരയൊലിക്കുന്ന വിഡിയോ അയാൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ സംഭവം വിവാദമായി. വിലാസ് കുമാർ എന്ന ആളാണ് മർദ്ദിച്ചതെന്നും നാട്ടുകാർ അയാളുടെ പക്ഷം ചേർന്ന് തന്നെ കുറ്റപ്പെടുത്തുകയാ യിരുന്നെന്നും ബയ്യപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വിംഗ് കമാണ്ടർ ആരോപിച്ചിരുന്നു. കാൾ സെന്റർ ജീവനക്കാരനായ വിലാ സ്കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചിത്രം മാറി. സി വി രാമൻനഗറിൽ നിന്നും എയർപോർട്ടിലേക്ക് കാറിൽ പോകുകയായിരുന്നു വിംഗ് കമാണ്ടർ. അയാളുടെ ഭാര്യ സ്ക്വാഡ്രൻ ലീഡർ മധുമിതയാണ് കാറോടി ച്ചിരുന്നത്. ബയ്യപനഹള്ളി എന്ന സ്ഥലത്തുവെച്ച് മുമ്പിൽ ബൈക്കിൽ പോവുകയായിരുന്ന വിലാസ് കുമാറുമായി സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞ് വിംഗ് കമാണ്ടർ ഉടക്കി. കാർ മുട്ടിച്ച് ബൈക്ക് വീഴ്ത്തി. കാറിൽ നിന്ന് ഇറങ്ങിച്ചെന്ന വിംഗ് കമാണ്ടർ വിലാസ്കുമാറിനെ മർദ്ദിക്കുന്നതും അയാളുടെ മൊബൈലും ബൈക്കിന്റെ കീയും വലിച്ചെറിയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം മർദ്ദിച്ചത് വിംഗ് കമാണ്ടാ റാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. സ്റ്റേഷനിൽ നിന്ന് ജാമ്യത്തിലിറങ്ങിയ വിലാസ്കുമാർ യഥാർത്ഥ വിവരങ്ങൾ വിശദീകരിച്ച് വിംഗ് കമാണ്ടർക്കെതിരെ പരാതി നൽകി. കാര്യങ്ങൾ വ്യക്തമായതിനെ തുടർന്ന് വിംഗ് കമാണ്ടർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തിരിക്കുകയാണ് പോലീസ്. എയർഫോഴ്‌സും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഡി ആർ ഡി ഒ എയർഫോഴ്സിന്റെ കീഴിലാണ്. മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img